
സ്വന്തം ലേഖകൻ
കോട്ടയം: 2009 ൽ കോട്ടയം കോടിമതയിൽ വിവിധ ഹൗസ് ബോട്ടുകളിൽ വച്ചു യുവതിയെ പീഡിപ്പിച്ച കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വന്ന ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴി വില്ലേജിൽ ചാലുങ്കൽവെളി വീട്ടിൽ ദേവദാസ് മകൻ കിരൺദാസ് age 29 നെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈ എസ് പി ആർ ശ്രീകുമാറിന്റെ നിർദ്ദേശാനുസരണം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.വർഷങ്ങളായി പ്രതി പോലീസിന്റെ കണ്ണു വെട്ടിക്കുന്നതിനായി ആലപ്പുഴയിലും കുമരകത്തും കൊച്ചിയിലും ഉള്ള ഹൗസ് ബോട്ടുകളിലും ഇടുക്കി കാളിയാർ,വണ്ണപ്പുറം ഭാഗങ്ങളിലും ഒളിച്ചു താമസിച്ചു വരികയായിരുന്നു.ഇതിനിടെ പ്രതി കർണാടകത്തിൽ പോയി താന്ത്രിക വിദ്യ പഠിക്കുകയും പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലും രഹസ്യമായി വീടുകളിൽ പോയി പൂജകളും മന്ത്രവാദവും മറ്റും നടത്തിവരികയായിരുന്നു.പോലീസ് പിടിക്കാതിരിക്കാൻ മറ്റുള്ളവരുടെ പേരിൽ സിം കാർഡ് എടുക്കുകയും രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ അത് ഉപേക്ഷിച്ചു പുതിയ ഫോണും സിം കാർഡും എടുക്കുകയാണ് ചെയ്തു കൊണ്ടിരുന്നത്.ഗൾഫിൽ ഉള്ള സുഹൃത്ത്ന്റെ കാർ ആണ് പ്രതി യാത്ര ചെയ്യുവാൻ ഉപയോഗിച്ചിരുന്നത്.രഹസ്യമായി പൂജ നടത്താൻ പോകുന്നതിനിടയിൽ ആണ് പ്രതി പിടിയിൽ ആയത്.അന്വേഷണ സംഘത്തിൽ വെസ്റ്റ് എസ് ഐ എം.ജെ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ്,ബിജു പി.നായർ എന്നിവരും ഉണ്ടായിരുന്നു.