സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി; സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി എസ് സുരേഷ് കുമാര്‍ അന്വേഷിക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻെറ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.

ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. എസ്പിക്ക് കീഴുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിതമായി കേസന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. 2022 ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം.

കുറച്ചു നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഭരണഘടനയുടെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്‍റെ പ്രസംഗം