video
play-sharp-fill

കറിക്കിടാൻ കുരുമുളക് കണ്ടില്ല: അമ്മായിയമ്മ മരുമകളെ എട്ടു തവണ വെട്ടി: വെട്ടേറ്റ മകൾ കോട്ടയം മെഡിക്കൽ കോളജിൽ

കറിക്കിടാൻ കുരുമുളക് കണ്ടില്ല: അമ്മായിയമ്മ മരുമകളെ എട്ടു തവണ വെട്ടി: വെട്ടേറ്റ മകൾ കോട്ടയം മെഡിക്കൽ കോളജിൽ

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: അടുക്കളയിൽ അമ്മായിയമ്മ രഹസ്യമായി സൂക്ഷിച്ചിരുന്ന കുരുമുളക് എടുത്തതായി ആരോപിച്ച് അമ്മായിയമ്മ മരുമകളെ വെട്ടി. എട്ടുതവണ വെട്ടേറ്റ മരുമകളെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

ഉപ്പുതറ നടയ്ക്കല്‍ ജിബിന്റെ ഭാര്യ സെമിക്കാണ് (30) വെട്ടേറ്റത്. സംഭവത്തില്‍ ആനിയമ്മയെ (62) ഉപ്പുതറ സി.ഐ. കെ.പി. ജയപ്രസാദ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ വീടിനുള്ളിലുണ്ടായ ചെറിയ വാക്ക് തർക്കമാണ് വാക്കേറ്റത്തിലും വാക്കത്തിക്കുള്ള വെട്ടിലും കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനുള്ളിൽ അടുക്കളയിലെ പാത്രത്തിൽ ആനിയമ്മ കുരുമുളക് സുക്ഷിക്കുന്ന പതിവുണ്ടായിരുന്നു. സെമി ഈ കുരുമുളക് എടുത്തതായി ഇവർ ആരോപിച്ചു. സ്വന്തമായി സൂക്ഷിക്കുന്ന സാധനങ്ങൾ മറ്റാരും എടുക്കു പത് ആനിയമ്മയ്ക്ക് ഇഷ്ടമല്ല. ഇതേച്ചൊല്ലി നേരത്തെയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് കാണാതായതിന്റെ ദേഷ്യത്തില്‍ അമ്മായിഅമ്മ മരുമകളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റ മരുമകളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വിളവെടുത്ത കുരുമുളക് കാണാതായതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.