പിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ ബസ് സ്റ്റോപ്പിലെത്തി പിന്നിൽ നിന്നും ഉളിക്ക് കുത്തിയ ശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടു ;പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോതമംഗലം: പിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ ഭർത്താവ് പിന്നിൽ നിന്നും ഉളിക്ക് കുത്തി വീഴ്‌ത്തി. ഇന്ന് രാവിലെ 8 മണിയോടുത്ത് ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിമറ്റത്ത് കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം റോഡിൽ വച്ചായിരുന്നു ആക്രമണം. നെടുംമ്പാറ സ്വദേശിയും ആശാരിയുമായ അശോകനാണ് ഭാര്യ ജെബിയെ പിന്നിൽ നിന്നും കുത്തിയത്.

കുറച്ചുകാലമായി ഇവർ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു .രാവിലെ ജോലിക്കുപോകാൻ വാഹനം എത്തുന്നതും കാത്ത് നിൽക്കുകയായിരുന്നു ജെബി. കുത്തേറ്റ് അവശയായി വീണ ജെബിയെ കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആളുകൾ ഓടിക്കൂടുന്നത് കണ്ട അശോകൻ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group