play-sharp-fill
കാസർകോട് പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ: പിന്നിൽ സ്വവർഗ പ്രേമികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട് പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ: പിന്നിൽ സ്വവർഗ പ്രേമികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കാസർകോട്: സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ കാറിലെത്തിയ സംഘം പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാനെന്ന് സംശയിക്കുന്നതായി പൊലീസ്. മംഗളൂരു തൊക്കോട് സ്വകാര്യ കോളജിലെ പ്ലസ് വൺ വിദ്യാർഥയായ പതിനേഴുകാരനെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയ്ത.

തിങ്കളാഴ്ച രാവിലെ ഒൻപതോടെ കൊള്ളിയൂർ മദ്രസയ്ക്ക് സമീപത്തുവച്ചാണ് സംഭവം.സഹോദരിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കറുത്ത കാറിലെത്തിയ സംഘം തടഞ്ഞു നിർത്തുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടർന്ന് പിതാവ് മഞ്ചേശ്വരം പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘമാണ് പിന്നിലെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു.
എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് മാതാപിതാക്കളുടെ നിലപാട്. കുട്ടിയെ കണ്ടെത്താൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തണെന്നും ഇവർ ആവശ്യപ്പെടുന്നു. കുട്ടിയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group