video
play-sharp-fill
കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യ പിണങ്ങി പോയി..! തിരികെ വരാഞ്ഞതിൽ വിരോധം; സഹോദരിയുടെ വീട്ടിലെത്തി ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി..! ഇലഞ്ഞി സ്വദേശിയായ ഭർത്താവ് പിടിയിൽ..!

കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യ പിണങ്ങി പോയി..! തിരികെ വരാഞ്ഞതിൽ വിരോധം; സഹോദരിയുടെ വീട്ടിലെത്തി ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി..! ഇലഞ്ഞി സ്വദേശിയായ ഭർത്താവ് പിടിയിൽ..!

സ്വന്തം ലേഖകൻ

കുറവിലങ്ങാട്‌ : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞി, മുത്തോലപുരം ഇടവഴിക്കൽ വീട്ടിൽ ബോബി ഇ.ആർ(43)എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഭാര്യ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ അവിടെ നിന്നും തിരികെ വരാത്തതിലുള്ള വിരോധം മൂലം ശനിയാഴ്ച രാത്രിയോടുകൂടി ഇയാൾ ഉഴവൂർ മുക്കട ഭാഗത്തുള്ള ഇവരുടെ വീട്ടിൽ ചെല്ലുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പരിക്കേല്‍പിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിദ്യ വി, സി.പി.ഓ സിജാസ് ഇബ്രാഹിം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.