video
play-sharp-fill

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം നാടുവിട്ടു; ഒളിവിൽ പോയ പ്രതി  22 വർഷങ്ങൾക്ക് ശേഷം പിടിയിൽ;  കാഞ്ചീപുരത്ത് നിന്നാണ് പ്രതിയെ പിടികൂടുന്നത്; പോലീസ് എത്തുന്നത് രഹസ്യ വിവരത്തെ തുടർന്ന്

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം നാടുവിട്ടു; ഒളിവിൽ പോയ പ്രതി 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ; കാഞ്ചീപുരത്ത് നിന്നാണ് പ്രതിയെ പിടികൂടുന്നത്; പോലീസ് എത്തുന്നത് രഹസ്യ വിവരത്തെ തുടർന്ന്

Spread the love

വടക്കഞ്ചേരി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതിയെ 22 വർഷങ്ങൾക്ക് ശേഷം പിടികൂടി പോലീസ്. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 2000 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം നാടുവിട്ട പ്രതി പിന്നീട് കർണാടക –  തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

നിലവിൽ ഇയാള്‍ കാഞ്ചീപുരത്ത് ഒളിവില്‍ താമസിക്കുകയാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ, വടക്കഞ്ചേരി സി ഐ എ ആദം ഖാൻ, കെ വി എസ് ഐ കെ വി സുധീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ എം ആർ സുനിൽ കുമാർ, ആർ കൃഷ്ണദാസ്, യു സൂരജ് ബാബു,  കെ ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ചുമോൾ എന്നിവരുടെ സംഘമാണ് പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.