video
play-sharp-fill

ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ സഹായിയായി ആശുപത്രിയിൽ ഒപ്പംകൂടി ; ജ്യൂസിൽ മയക്കുമരുന്നു കലർത്തി നൽകി മാല പൊട്ടിച്ച് കടന്നു കളഞ്ഞ 22കാരി പിടിയിൽ

ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ സഹായിയായി ആശുപത്രിയിൽ ഒപ്പംകൂടി ; ജ്യൂസിൽ മയക്കുമരുന്നു കലർത്തി നൽകി മാല പൊട്ടിച്ച് കടന്നു കളഞ്ഞ 22കാരി പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയായ വീട്ടമ്മയുടെ സഹായിയായി ഒപ്പം കൂടിയ ശേഷം മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവതി ഒരു മാസത്തിന് ശേഷം പൊലീസ് പിടിയിൽ.

പടിയൂർ നിലംപതി മേപ്പുറത്തുകൊല്ലത്ത് വീട്ടിൽ അൻസി എന്ന 22കാരിയാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയായ വീട്ടമ്മയ്ക്ക് ജ്യൂസിൽ മയക്കു മരുന്ന് ചേർത്തു നൽകി മയക്കി കിടത്തിയ ശേഷമാണ് യുവതി മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. പാലക്കാട് ആലത്തൂർ സ്വദേശി ലക്ഷ്മിയുടെ (57) ഒന്നേ കാൽ പവന്റെ മാല പൊട്ടിച്ച് ഒക്ടോബർ 15ന് രാവിലെയാണ് പ്രതി കടന്നു കളഞ്ഞത്.

ലക്ഷ്മിയുടെ സഹായിയായി ഒപ്പം കൂടി ജ്യൂസിൽ മയക്കു് മരുന്നു ചേർത്ത് നൽകുകയായിരുന്നു. ഒരുമാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് മെഡിക്കൽ കോളജ് എസ്ഐ എസ്.അരുൺ ഷായുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.

Tags :