ആലപ്പുഴയിൽ എ.ടി.എം. കാർഡെടുത്തത് ചോദ്യം ചെയ്തു; പിതാവിനെയും മുത്തശ്ശനെയും യുവാവ് വെട്ടി പരിക്കേൽപ്പിച്ചു

Spread the love

ആലപ്പുഴ: എ.ടി.എം. കാർഡെടുത്തത് ചോദ്യംചെയ്തതിനെത്തുടർന്നുള്ള തർക്കത്തിൽ മുത്തശ്ശൻ്റെ തലയ്ക്ക് ചെറുമകൻ വെട്ടി പരിക്കേൽപ്പിച്ചു. തടയാനെത്തിയെ പ്രതിയുടെ പിതാവിനും തലയ്ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 7.45-ന് കളർകോട് ക്ഷേത്രത്തിനുസമീപത്തെ വീട്ടിലായിരുന്നു സംഭവം.

video
play-sharp-fill

കളർകോട് വാർഡിൽ താന്നിപ്പള്ളിവേലി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (71), മകൻ‍ വിമൽരാജ് (51), എന്നിവർക്കാണ് പരിക്കേറ്റത്. കളർകോട് താന്നിപ്പള്ളിവേലി സൂര്യദാസിനെ (അച്ചു-24) സൗത്ത് പോലീസ് അറസ്റ്റുചെയ്തു.

എ.ടി.എം. കാർഡ് എടുത്തതിനെ ഉണ്ണിക്കൃഷ്ണൻ ചോദ്യംചെയ്തതിനെത്തുടർന്നുള്ള തർക്കത്തിൽ ഉണ്ണിക്കഷ്ണന്റെ തലയ്ക്ക്‌ രണ്ടുതവണ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതുതടയാനെത്തിയ പിതാവ് വിമൽരാജിനെ ഇരുമ്പുപൈപ്പുപയോഗിച്ച് തലയ്ക്കിട്ടടിച്ചു. രണ്ടാമത്തെ അടി തടയാൻ ശ്രമിക്കവേ വിമൽരാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിയും പ്രതി ഒടിച്ചതായി പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group