സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു; ആലപ്പുഴയിൽ ഗുണ്ടാ നേതാവിന് വെട്ടേറ്റു
സ്വന്തം ലേഖകൻ
ആലപ്പുഴ :സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു. ആലപ്പുഴയില്‍ ഗുണ്ടനേതാവിന് വെട്ടേറ്റു.
ഇരട്ടകൊലപാതകത്തിന്റെ ആഘാതം വിട്ടൊഴിയുംമുമ്പേയാണ് വീണ്ടും ആലപ്പുഴയില്‍ ഗുണ്ടനേതാവിന് വെട്ടേല്ക്കുന്നത് .
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് സാബിറിനെയാണ് വെട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതര പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വത്തുതര്‍ക്കത്തില്‍ സഹോദരനും സൃഹൃത്തുക്കളും ചേര്‍ന്ന് വെട്ടുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായ വെട്ടേറ്റ ഇയാളെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റുകയിരുന്നു.
Third Eye News Live
0