വണ്ടിയോടിക്കുമ്പോൾ ഫോൺ ചെയ്തതായി ആരോപിച്ച് യുവാവിന്  പൊലീസുകാരന്റെ അസഭ്യ വർഷം: പരാതിയുമായി ഏറ്റുമാനൂർ സ്വദേശിയായ യുവാവ് രംഗത്ത്

വണ്ടിയോടിക്കുമ്പോൾ ഫോൺ ചെയ്തതായി ആരോപിച്ച് യുവാവിന് പൊലീസുകാരന്റെ അസഭ്യ വർഷം: പരാതിയുമായി ഏറ്റുമാനൂർ സ്വദേശിയായ യുവാവ് രംഗത്ത്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കിൽ സഞ്ചരിക്കവെ യുവാവിന് ഹൈവെ പൊലീസിന്‍റെ വക തെറി അഭിഷേകം.  ഏറ്റുമാനൂർ സ്വദേശിയായ കെ.മഹാദേവനാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഹൈവേ പൊലീസിന്‍റെ വക
അസഭ്യ വർഷം നേരിടേണ്ടി വന്നത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപമുള്ള അതിരമ്പുഴ റോഡിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചായിരുന്നു സംഭവം

.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൽ വരികയായിരുന്നു ഇയാളുടെ ഫോണിലേക്ക് കോൾ വന്നതിനെ തുടർന്ന് വാഹനം നിർത്തി സംസാരിച്ചു നിൽക്കവെയാണ് ഇരുട്ടിൽ മാറി നിന്ന പോലീസ് ഇയാളുടെ അടുത്ത് എത്തിയത്.ഇയാളുടെ അടുത്ത് എത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഇയാളെ മദ്യപിച്ചു എന്ന് ആരോപിച്ച് കടന്ന് പിടിക്കുകയും ചെയ്തു. എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞങ്കിലും ബ്രീത്ത് അനലൈസറിൽ ഉൗതിക്കുകയും ചെയ്തു എന്നാണ് പരാതി. എന്നാൽ ഉൗതിയെങ്കിലും മദ്യപിച്ചതായി കണ്ടെത്തിയില്ല തുടർന്ന് മറ്റോരു പോലീസ് ഉദ്യോഗസ്ഥൻ മറ്റോരു ബ്്രീത്ത് അനലൈസർ കൊണ്ട് വന്ന് ഉൗതിക്കുകയും ചെയ്തു എന്നാൽ അപ്പോഴും ഇയാൾ മദ്യപിച്ചതായി കണ്ടെത്താൻ സാധിച്ചില്ല.

അതോടെ പോലീസ് ഉദ്യോഗസ്ഥർ ഇയാൾ ഫോണ്‍ വിളിച്ചാണ് വാഹനം ഓടിച്ചത് എന്ന് ആരോപിച്ച് കൊണ്ട് പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ താൻ വാഹനം നിർത്തിയശേഷമാണ് ഫോണിൽ സംസാരിച്ചത് എന്ന് പറഞ്ഞപ്പോൾ അരുണ്‍ പ്രകാശൻ എന്ന ഉദ്യോഗസ്ഥൻ നീ ഒരു കോപ്പും പറയണ്ട എന്ന് അലറിവിളിച്ച് തല്ലാൻ വരുകയും ചെയ്തു എന്നാണ് ആരോപണം.നിങ്ങൾ മാന്യമായി സംസാരിക്കണമെന്നും യുവാവ് ആവശ്യപ്പെടുകയും, ഉദ്യോഗസ്ഥരായ നിങ്ങൾക്ക് പൊതുജനങ്ങളോട് പെരുമാറുന്പോൾ മാന്യമായി ഇടപെടണമെന്ന് ഡിജിപിയുടെ ഉത്തരവ് ഉള്ളതല്ലേ എന്ന് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥൻ വളരെ സംസ്കാരം ശുന്യമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ബൈക്കിന്‍റെ താക്കോൽ ഉൗരിയെടുക്കുകയും ഇയാളുടെ അമ്മയ്ക്ക് വിളിച്ച് അസഭ്യം പറയുകയും ചെയ്തു എന്നും പരാതിയുണ്ട്.

എന്നാൽ മാന്യമായി സംസാരിക്കാൻ വീണ്ടും ആവശ്യപ്പെട്ടപ്പോൾ വീണ്ടും അമ്മയ്ക്ക് വിളിച്ചു. ഉടൻ തന്നെ ഈ വിവരം ഏറ്റുമാനൂർ എസ് ഐ എ വിളിച്ച് ധരിപ്പിക്കുകയും ചെയ്തു ഇതു ശ്രദ്ധയിൽ പെട്ട് അരുണ്‍ പ്രകാശൻ എന്ന് ഉദ്യോഗസ്ഥൻ തിരികെ എത്തി വീണ്ടും ഇയാളുടെ നേരെ ആക്രോശിച്ചു. ഈ സമയം ഹൈവേ പോലീസിന്‍റെ വാഹനം വന്നതോടെ പോലീസ് ഉദ്യോഗസ്ഥർ ഇയാളോട് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടുകയും. ഹൈവേ എസ് ഐയോട് ഇയാൾ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു എന്ന് തെറ്റ് ധരിപ്പിക്കുകയും ചെയ്തു. ഇതോടെ സംഭവങ്ങൾക്ക് ദൃക്സാക്ഷികളായ നാട്ടുകാർ എസ്ഐ യോട് പോലീസ് ഉദ്യോഗസ്ഥരാണ് തെറ്റ് ചെയ്തത് എന്ന് എസ്ഐ അറിയിച്ചു. നാട്ടുകാർ പോലീസിനെതിരെ തിരിഞ്ഞതോടെ ഇവർ ഇവിടെ നിന്നും സ്ഥലം കാലിയാക്കി. സംഭവത്തെ തുടർന്ന് യുവാവ് ഡിജിപിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകി. തുടർന്ന് സംഭവത്തിൽ അന്വെഷണം നടത്താൻ ജില്ലാ പോലീസ് മേധാവി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി യോട് ഉത്തരവിട്ടു.ഹൈവേയിൽ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ ഇടവഴിയിൽ മറഞ്ഞിരുന്ന് ഇയാളെ പിടി കൂടിയത് ഗൂഡലക്ഷ്യത്തോടെയാണെന്നാണ്  പരാതി. എന്നാൽ , ഫോൺ ചെയ്ത് വണ്ടി ഓടിച്ച് എത്തിയ യുവാവിനെ പിടികൂടുകയായിരുന്നു എന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഏറ്റുമാനൂർ പൊലീസ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.