play-sharp-fill
അടൂരിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ വധശ്രമം ; ആര്‍എസ്‌എസ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ അറസ്റ്റില്‍

അടൂരിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ വധശ്രമം ; ആര്‍എസ്‌എസ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

അടൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരായ സഹോദരങ്ങള്‍ അറസ്റ്റില്‍.

പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ മൂന്നു പേരെയും പൊലീസ് പിടികൂടി. തുവയൂര്‍ തെക്ക് മാഞ്ഞാലില്‍ കാഞ്ഞിരുംവിളയില്‍
പ്രശാന്ത്കുമാറിന്റെ മക്കളായ ശ്രീനാഥ്(32 ), ശ്രീരാജ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്‌ഐ അടൂർ ഏരിയ എക്സിക്യൂട്ടീവ് അം​ഗവും കടമ്പനാട് കിഴക്ക് മേഖലാ സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രനെയാണ്(27) വെട്ടിപ്പരിക്കേല്പ്പിച്ചത്.

പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സഹായിച്ച ശാസ്താംകോട്ട മുതുവിലക്കാട് ബിനു ഭവനില്‍ വിക്രമന്‍ പിള്ള(29), കോട്ടത്തല വൈഷ്ണവം വീട്ടില്‍ സന്തോഷ് കുമാര്‍(39 ) മണ്ണടി കന്നാട്ട്കുന്ന് ഉഷസ്സില്‍ ഉന്മേഷ്(34)എന്നിവരും അറസ്റ്റിലായി.

സംഭവത്തിന് ശേഷം ഒളിവില് പോയ പ്രതികളെ മണിക്കൂറുകള്‍ക്കകം ബന്ധു സന്തോഷ് കുമാറിന്റെ വീടായ കൊട്ടാരക്കര കോട്ടത്തലയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പട്ടാള ഉദ്യോഗസ്ഥനായ ശ്രീരാജ് അവധിക്ക് നാട്ടിലെത്തിയതാണ്. സംഭവ ശേഷം ജോലിസ്ഥലത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

ശനിയാഴ്ച വൈകിട്ട് ആറോടെ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മലങ്കാവിലേക്ക് ബൈക്കില് പോകും വഴി മാഞ്ഞാലി ബൈക്ക് തടഞ്ഞ് കാല് കൊണ്ട് തൊഴിച്ച്‌ ബൈക്ക് മറിച്ച ശേഷം സുനിലിനെ വെട്ടുകയായിരുന്നു. പുറത്തും തുടയിലുമായി ആഴത്തിലുള്ള വെട്ടുകളാണ്.

സുനിൽ അടൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ് . ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനു, ഏനാത്ത് സിഐ സുജിത്ത്, പന്തളം സിഐ ശ്രീകുമാര്‍ ,കൊടുമണ്‍ സിഐ മഹേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്