കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യ പ്രതി കസ്റ്റഡിയിൽ; കൊലപാതകത്തിന് കാരണം പ്രണയത്തെ ചൊല്ലിയുള്ള തർക്കം

Spread the love

സ്വന്തം ലേഖകൻ

കാസർ​ഗോഡ്: കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യ പ്രതി കസ്റ്റഡിയിൽ. ശാന്തിപ്പളളം സ്വദേശി ശ്രീകുമാറാണ് പൊലീസ് പിടിയിലായത്.

ഇയാളുടെ സുഹൃത്തുക്കളായ റോഷൻ,മണി എന്നിവരെ ചൊവ്വാഴ്ച രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുമ്പള നായ്കാപ്പ് സ്വദേശി ഹരീഷ് തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിലെ മുഖ്യപ്രതിയായ ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ സുഹൃത്തുക്കളായ കുമ്പള കുണ്ടങ്കരടുക്ക കോളനിയിലെ റോഷൻ, മണി എന്നിവരെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയിക്കുന്ന പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കമാണ് ഹരീഷിന്‍റെ കൊലയിൽ കലാശിച്ചതെന്നാണ് സൂചന.

തൂങ്ങി മരിച്ച രണ്ട് പേരും ഇന്നലെ രാത്രി ശ്രീകുമാറിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിയതായാണ് വിവരം. ഇരുവരെയും ചൊവ്വാഴ്ച രാത്രിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.