
കോട്ടയം: മണർകാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ.
ഒന്നാം പ്രതി അയ്മനം വില്ലേജിൽ അയ്മനം കരയിൽ വിനീത് സഞ്ജയ് (37) മൂന്നാം പ്രതി ആർപ്പുക്കര വില്ലേജിൽ ആർപ്പുക്കര പടിഞ്ഞാറ് കരയിൽ അമൽ (25)എന്നിവരാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഒക്ടോബർ 1ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒന്നാം പ്രതിയുടെ വീടിന്റെ മുന്‍വശം റോഡില്‍ വച്ച് മണർകാട് സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയശേഷം പ്രതികൾ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതു കൈയുടെ മസില്‍ ഭാഗം മുതല്‍ കൈമുട്ടിനു താഴെ വരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.സ്റ്റീല്‍ പൈപ്പ് കൊണ്ട് തലയ്ക്കു അടിച്ച് ഇടതു ചെവിക്കു മുറിവേല്‍പ്പിക്കുകയും ചെയ്തു.
ഒന്നാം പ്രതിയായ വിനീത് സഞ്ജയൻ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഗാന്ധിനഗർ, പാല, കോട്ടയം ഈസ്റ്റ്,ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം, തിരുവല്ല, തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള ആളാണ്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഐ.പി എസ്.എച്ച്.ഒ പ്രശാന്ത് കുമാർ കെ.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.