
തിരുവനന്തപുരം : കോവളത്തെ പാചക തൊഴിലാളി രാജേന്ദ്രന്റെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ച് പോലീസ്. അയല്‍വാസിയായ പ്രതി രാജീവിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരിയുടെ വീട്ടിലെ ടെറസിലാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ഡോക്ടറുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതക സാധ്യത പരിശോധിച്ചത്.
അമ്മ ഓമനയും രാജേന്ദ്രനും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്ന് പ്രതി കുറ്റസമ്മതം നടത്തി. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


