അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കം;കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി യുവതിയെ കുത്തി പരുക്കേൽപ്പിച്ചു

Spread the love

തൃശൂർ: തൃശൂരിൽ യുവതിയ്ക്ക് കുത്തേറ്റു.കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് ആണ് യുവതിയെ ആക്രമിച്ചത്. അടാട്ടുള്ള സ്വകാര്യ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം. മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയെയാണ് മാർട്ടിൻ കത്തി കൊണ്ട് പുറത്ത് കുത്തിയത്.

video
play-sharp-fill

ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

അക്രമത്തിന് ശേഷം ഒളിവിൽ പോയ മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ഭാഗത്തേക്ക് കടന്നതായാണ് വിവരം. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group