
തിരുവനന്തപുരം : പനങ്ങോട്ടുകോണത്ത് വീടിന് മുന്നിലെ പരസ്യ മദ്യപാനവും കയ്യാങ്കളിയും ചോദ്യം ചെയ്തതിനെ തുടർന്ന് ഗൃഹനാഥനടക്കം നാലുപേർക്ക് അക്രമി സംഘത്തിന്റെ കുത്തേറ്റു.
ഞായറാഴ്ച രാത്രി 11 മണിയോടെ പൗഡിക്കോണം പനങ്ങോട്ടുകോണത്ത് നടന്ന സംഭവത്തില്‍ പനങ്ങോട്ടുകോണം പുതുവല്‍ പുത്തൻവീട്ടില്‍ രാജേഷ് (40), സഹോദരൻ രതീഷ് (35), രാജേഷിന്റെ മകള്‍ പ്രിൻസി (19), സുഹൃത്ത് രഞ്ജിത്ത് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പനങ്ങോട്ടുകോണം സ്വദേശിയായ സഞ്ചയ് (21), രണ്ട് പ്രായപൂർത്തിയാകാത്ത വ്യക്തികള്‍ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെ ശ്രീകാര്യം പൊലFസ് കേസെടുത്തു. രാജേഷിന്റെ വീടിന് മുന്നിലുള്ള പറമ്ബില്‍ പ്രതികള്‍ ഉള്‍പ്പെട്ട സംഘം സ്ഥിരമായി മദ്യപിച്ച് ബഹളം വെക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ അമിത മദ്യലഹരിയില്‍ ഇവർ പരസ്പരം അസഭ്യം വിളിക്കുകയും കയ്യാങ്കളിയില്‍ ഏർപ്പെടുകയും ചെയ്യുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജേഷ് പലതവണ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. രതീഷിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രിൻസിയും രഞ്ജിത്തും അക്രമത്തിന് ഇരയായത്. പ്രതികള്‍ കൈവശം വെച്ചിരുന്ന കത്തി ഉപയോഗിച്ച് രാജേഷിന്റെ ഇടതു കൈയിലും, രഞ്ജിത്തിന്റെ കാല്‍മുട്ടിലും, രതീഷിന്റെ വലതു കൈയിലും ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഒളിവില്‍പ്പോയ പ്രതികളെ കണ്ടെത്താൻ ശ്രീകാര്യം പൊലിസ് തിരച്ചില്‍ ശക്തമാക്കിയതായി അറിയിച്ചു.