തേങ്ങയിടാൻ വിളിക്കാത്തതിൻ്റെ വൈരാഗ്യം: മൂന്നാഴ്ചയ്ക്കിടെ രണ്ട് വീടുകളുടെ വാതിലുകൾ കത്തിച്ചു; അലമാരയില്‍ താക്കോലും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിട്ടും അതൊന്നുമെടുത്തില്ല; ഒരാൾ പോലീസ് പിടിയിൽ

Spread the love

സുൽത്താൻബത്തേരി: വാതിലുകള്‍ കത്തിച്ച്‌ മോഷണശ്രമം, മൂന്നാഴ്ചയ്ക്കിടെ കള്ളൻ കത്തിച്ചത് രണ്ട് വീടുകൾ, സുൽത്താൻബത്തേരിയിലെ വേറിട്ട മോഷണശ്രമത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.

സംഭവത്തിൽ മാടക്കര സ്വദേശി പൊന്നംകൊല്ലി പനയ്ക്കല്‍ രതീഷ് (42) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയെടുത്തതിൽ നിന്നാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത് ഇയാളുടെ ദേഷ്യമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

തേങ്ങയിടാൻ രതീഷിനെ പതിവായി വിളിച്ചിരുന്നയാള്‍ മറ്റൊരാളെക്കൊണ്ട് തേങ്ങ ഇട്ടതിന്റെ ദേഷ്യത്തിനാണ് വീടിന്റെ വാതിലുകള്‍ കത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയർലാൻഡില്‍ ഈ മാസം അഞ്ചിന് ആളില്ലാത്ത വീടിന്റെ രണ്ട് വാതിലുകള്‍ കത്തിച്ച സംഭവത്തിലും കഴിഞ്ഞ ദിവസം കോട്ടക്കുന്നില്‍ ബിജെപി നേതാവ് പി സി മോഹനന്റെ വീടിന്റെ വാതില്‍ കത്തിച്ചതിലുമാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. കോട്ടക്കുന്നിലെ വീട്ടിലെ വാതില്‍ കത്തിക്കുന്നതിന്റെ തലേദിവസം പഴയ കമ്പുകളും പൈപ്പുകളും പൈപ്പുകളും എടുക്കാൻ ശ്രമിച്ചതിനെ സമീപവാസികള്‍ തടഞ്ഞതിലെ വൈരാഗ്യമാണ് രണ്ടാമത്തെ സംഭവത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

രണ്ട് സംഭവങ്ങളിലും വീടിന്റെ വാതിലുകള്‍ കത്തിച്ചതല്ലാതെ അകത്തു കടന്ന പ്രതികള്‍ ഒന്നും കവർച്ച ചെയ്തിട്ടില്ല. കോട്ടക്കുന്നിലെ വീട്ടില്‍ അലമാരയില്‍ താക്കോലും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടായിട്ടും അകത്ത് നിന്ന് ടിവി മാത്രമാണ് പുറത്തെടുത്ത് വെച്ചതെന്നത് മോഷണമല്ല ലക്ഷ്യമെന്ന് സൂചിപ്പിക്കുന്നു. തേങ്ങയിടാനും ആക്രി സാധനങ്ങള്‍ ശേഖരിക്കാനും പോകുന്ന രതീഷ് ടൗണിലും പരിസരങ്ങളിലും കറങ്ങി നടക്കാറുണ്ട്. മുൻപ് അമ്പലവയൽ സ്റ്റേഷൻ പരിധിയില്‍ വാഹനം കത്തിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു.