‘പ്രണയം നിരസിച്ചു’; പാലക്കാട് 17 വയസ്സുകാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; രണ്ട് യുവാക്കൾ പിടിയിൽ

Spread the love

പാലക്കാട്: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ വീടിനു നേരെ പെട്രോള്‍ ബോംബെറ്. രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍.

പാലക്കാട് കുത്തന്നൂരിലാണ് സംഭവം. 17 വയസുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുതുശ്ശേരി സ്വദേശി രാഹുല്‍, തോലന്നൂർ സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്.

പെൺകുട്ടിക്ക് നേരത്തെ ഇവരുമായി സൗഹൃദമുണ്ടായിരുന്നു. ഇവരില്‍ ഒരാളുമായി ബന്ധത്തില്‍ ചില പ്രശ്‌നമുണ്ടായതോടെ പെണ്‍കുട്ടി പിന്മാറി. ഇതിനുപിന്നാലെയാണ് ഇരുവരും ബൈക്കിലെത്തി വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്. ആദ്യം വീട്ടിലെ ജനല്‍ചില്ല എറിഞ്ഞുതകർത്തു. പിന്നെ പെട്രോള്‍ ബോംബ് കത്തിച്ചെറിഞ്ഞു പക്ഷെ മഴയായതിനാല്‍ തീ കത്തിയില്ല. പെണ്‍കുട്ടിയുടെ വീടിന്റെ ബെഡ്‌റൂമിലെ ജനല്‍ചില്ലകള്‍ ആക്രമണത്തില്‍ തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണം നടത്തിയയുടൻ ഇരുവരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.