
കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു. താമരശ്ശേരി കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷക്കാണ് പരിക്കേറ്റത്. ഭർത്താവ് മനോജ് കത്തികൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
യുവതിയുടെ കണ്ണിന് താഴെയും കൈക്കും പരിക്കേറ്റു. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് തന്നെയാണ് നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചത്