
ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, തങ്കരാജ്, ഭാര്യ ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബാബുവിനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രിയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു, പിടിയിലായ ബാബു ഇറച്ചിവെട്ടുകാരനാണ്, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.