കടം കയറിയ അച്ഛന്‍ മൂന്ന് പെണ്‍മക്കളുടെയും തല അറുത്തുമാറ്റി; ശേഷം സ്വയം കഴുത്തില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു; മറ്റൊരു മുറിയില്‍ ഉറങ്ങിയ ഭാര്യയും മകനും രക്ഷപ്പെട്ടു

Spread the love

തമിഴ്നാട് :  കടംകയറി യുവാവ് തന്റെ മൂന്ന് പെണ്‍മക്കളുടെ തലവെട്ടിമാറ്റി കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു.തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ വെപ്പഗൗണ്ടന്‍പുത്തൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. 36 വയസ്സുള്ള എം ഗോവിന്ദരാജ് തന്റെ 10, 7, 6 വയസ്സുള്ള മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.

സ്വന്തമായി ഒരു കുഴല്‍ക്കിണര്‍ സ്ഥാപനം ആരംഭിക്കുന്നതിനും പുതിയൊരു വീട് പണിയുന്നതിനുമായി അദ്ദേഹം 20 ലക്ഷം രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച ഗോവിന്ദരാജ് തന്റെ മൂന്ന് പെണ്‍മക്കളായ പ്രതീക്ഷശ്രീ, ഋതികശ്രീ, ദേവശ്രീ എന്നിവരുടെ തലകള്‍ അറുത്തുമാറ്റുകയായിരുന്നു. രാത്രി നാലുപേരും ഒരുമിച്ചായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഭാര്യ ഭാരതിയും (26) ഒരു വയസ്സുള്ള മകന്‍ അഗ്‌നിശ്വരനും മറ്റൊരു മുറിയിലായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിയോടെ, കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ തലകള്‍ മുറിച്ചുമാറ്റിയ നിലയില്‍ പെണ്‍മക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ മൃതദേഹം തൊണ്ടയില്‍ കത്തിയുമായി കിടക്കുന്നതായി കണ്ടെത്തി. പുറത്തു നിന്ന് പൂട്ടിയിരുന്ന മുറിയില്‍ നിന്ന് ഭാരതിയെ ഓടിയെത്തിയവര്‍ മോചിപ്പിച്ചു. മംഗലപുരം പോലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി നാമക്കല്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലാണ് ഗോവിന്ദരാജ് ഈ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പോലീസ് നിഗമനം. മംഗലപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group