
കോട്ടയം: യുവാവിനെ ആക്രമിച്ച് ബലമായി ഓട്ടോറിക്ഷയിൽ കയറ്റി ക്രൂരമായി മർദിച്ച
സംഭവത്തിൽ പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശി ലിബിൻ ഷാബി(32),മല്ലപ്പള്ളി സ്വദേശി ഷെറിൻ ദേവസ്യ(29) ത്രികൊടിത്താനം സ്വദേശി ജോസഫ് ജോസഫ്(30)എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 30 ന് സൂരജ് എന്ന യുവാവിനെ പിടിയിലായ പ്രതികൾ കുറിച്ചി മന്ദിരം കവല ഭാഗത്ത് വച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ബലമായി ഓട്ടോറിക്ഷായിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയും
ചെയ്തു.ഓട്ടോറിക്ഷായിൽ വെച്ച് പ്രതികൾ സൂരജിനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി
ക്രൂരമായി ആക്രമിച്ചു.
സഹപ്രവർത്തകൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് ചങ്ങനാശ്ശേരി
പാലാത്ര ഭാഗത്ത് വെച്ച് സൂരജിനെ കയറ്റി കൊണ്ടുപോയ ഓട്ടോറിക്ഷ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സൂരജിനോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ.പി എസ്.എച്ച്.ഒ അനിൽകുമാർ, എ.എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ പ്രിൻസ്, ശ്രീലാൽ, എ എസ് ഐ ഡി വി ആർ സിജോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



