
ആലപ്പുഴ : സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകി വലിപ്പിച്ച സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ.
ആലപ്പുഴ പൂച്ചാക്കൽകുളങ്ങര വെളിവീട്ടിൽ ആദിത്യൻ ( 18), പാണാവളളി അടിച്ചീനികർത്തിൽ വീട്ടിൽ അഭിജിത്ത് ( 25) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കഞ്ചാവ് നൽകിയ കുട്ടികളുടെ മാതാപിതാക്കൾക്ക് തോന്നിയ സംശയമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പൂച്ചാക്കൽകുളങ്ങര ശക്തിമൂർത്തി അമ്പലത്തിനടുത്തുള്ള കടവിൽ വെച്ചാണ് പ്രദേശവാസികളായ വിദ്യാർത്ഥികൾക്ക് പ്രതികൾ കഞ്ചാവ് നൽകിയത്.
ഇവിടെ വച്ച് തന്നെ വിദ്യാർത്ഥികളെ കൊണ്ട് ഇത് വലിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ വീട്ടിലെത്തിയപ്പോൾ സംശയം തോന്നിയ മാതാപിതാക്കൾ വിവരം അന്വേഷിക്കുകയും പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പൂച്ചാക്കൽ പോലീസ് അന്വേഷണം നടത്തി. പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിദ്യാർത്ഥികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കഞ്ചാവ് നൽകിയ ആദിത്യനെയും അഭിജിത്തിനെയും പിടികൂടിയത്.
ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയടക്കം പൂർത്തിയാക്കി ഇവരെ കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. .