കടം വാങ്ങിയ പണം തിരികെ ചോദിച്ചതിൽ വിരോധം; ബന്ധുവിനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ

Spread the love

ഏനാത്ത്: പത്തനംതിട്ട ഏനാത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്തില്‍ ബന്ധുവിനെ വെട്ടുകത്തികൊണ്ട് വെട്ടിയ യുവാവ് അറസ്റ്റിൽ.

തുവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദുഭവനില്‍ വൈഷ്ണവ് (23)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റുചെയ്തത്. അയല്‍വാസിയും ബന്ധുവുമായ പുത്തന്‍പുരയില്‍ വീട്ടില്‍ ഹരിഹരനാണ് (43) ആക്രമണത്തില്‍ പരിക്കേറ്റത്.

ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വൈഷ്ണവ്, ഹരിഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ശബ്ദംകേട്ട് ഹരിഹരന്റെ സഹോദരന്‍മാര്‍ എത്തിയപ്പോള്‍ ഇയാള്‍ റോഡിലേക്ക് ഇറങ്ങി ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് വെട്ടുകത്തികൊണ്ട് ഹരിഹരന്റെ തലയില്‍ വെട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിഹരനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സഹോദരന്മാര്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഏനാത്ത് പൊലീസ് എത്തി വൈഷ്ണവിനെ വീട്ടിനു സമീപം നിന്നു കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുമ്പ് ഇയാള്‍ ഹരിഹരനില്‍നിന്ന് പണം കടംവാങ്ങിയിരുന്നു.