കോട്ടയത്ത് ലഹരിക്ക്‌ അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു;പ്രതി പൊലീസ് കസ്റ്റഡിയിൽ

Spread the love

കോട്ടയം: പള്ളിക്കത്തോട് പുല്ലാനിതകിടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. നാൽപത്തിയഞ്ച് വയസുള്ള സിന്ധു ടി എസ് ആണ് മരിച്ചത്. സംഭവത്തിൽ മകൻ അരവിന്ദി(26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

പള്ളിക്കത്തോട് കവലയിലെ ലോട്ടറി വിൽപ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്ന്‌ ഇയാൾ വാക്കത്തി കൊണ്ട്‌ സിന്ധുവിനെ വെട്ടുകയായിരുന്നു. അരവിന്ദ് തന്നെ അയൽപക്കത്തെത്തി അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടർന്ന്‌ നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചത്.

പൊലീസ് സ്ഥലത്ത് എത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ തന്നെ മകനുമുണ്ടായിരുന്നു. തുടർന്ന് പൊലീസ് സംഘം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group