
ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ച 35 കാരൻ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ പകർത്തിയ യുവാവ് അറസ്റ്റിൽ. രാജപുരം പൊലീസ് പരിധിയില്‍ ചുള്ളിക്കരക്ക് സമീപം താമസിക്കുന്ന 35 കാരനാണ് അറസ്റ്റിലായത്.
ഭാര്യാ വീട്ടിലെത്തിയ പ്രതി 60 വയസ്സ് പ്രായമുള്ള ഭാര്യാമാതാവ് കുളിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. കുളിക്കുന്ന രംഗം ചിത്രീകരിച്ചത് പ്രതി ഭാര്യാ മാതാവിന്‍റെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്ത് യൂട്ബിലിടുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോള്‍ മാത്രമാണ് വീട്ടമ്മ സംഭവം അറിയുന്നത്. തുടർന്ന് വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതി കാമറ കുളിമുറിയില്‍ ഒളിപ്പിച്ചാണോ പകർത്തിയതെന്ന് വ്യക്തമായിട്ടില്ല.
ഐ.ടി ആക്‌ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.
10 വർഷം മുമ്ബ് നടന്ന ആസിഡ് ആക്രമണ കേസില്‍ യുവാവ് പ്രതിയായിട്ടുണ്ട്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
