play-sharp-fill
മണിമലയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം നാടു വിട്ട ഗുണ്ട തോമാച്ചൻ പിടിയിൽ: പ്രതിയെ പിടികൂടിയത് തൃശൂരിൽ ഒളിവിൽ കഴിയുന്നതിനിടെ

മണിമലയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം നാടു വിട്ട ഗുണ്ട തോമാച്ചൻ പിടിയിൽ: പ്രതിയെ പിടികൂടിയത് തൃശൂരിൽ ഒളിവിൽ കഴിയുന്നതിനിടെ

തേർഡ് ഐ ബ്യൂറോ
കോട്ടയം: മണിമലയിൽ ബൈക്കിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ തൃശൂരിൽ നിന്നും പൊലീസ് സംഘം പിടികൂടി. മണിമലയിലെ ഗുണ്ടാ നേതാവായ തോമാച്ചൻ എന്നിവിളിക്കപ്പെടുന്ന  കറിക്കാട്ടൂർ കരയിൽ, വാറുകുന്ന് ഭാഗത്ത് മൂത്തേടത്ത് വീട്ടിൽ തോമാച്ചൻ എന്നു വിളിക്കുന്ന സന്ദീപ് എം തോമസിനെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടികൂടിയത്. അടിപിടി അക്രമം, മോഷണം വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ തോമാച്ചൻ. ഇയാൾക്കെതിരെ നേരത്തെ ഗുണ്ടാ ആക്ട് പ്രകാരം പൊലീസ് നേരത്തൈ തന്നെ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇയാളെ പൊലീസ് സംഘം പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. മണിമല ബിവറേജ് പടി ഭാഗത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഉള്ളായം സ്വദേശിയായ യുവാവിനെയാണ് തോമാച്ചന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ് ഇയാൾ ആശുപത്രിയിലായതോടെ ഗുണ്ടാ സംഘത്തലവനായിരുന്ന തോമാച്ചൻ നാടു വിട്ടു. ഇതിനിടെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയ്ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പൊലീസ് അന്വേഷിക്കുന്നതിനിടെ തൃശൂരിൽ എത്തിയ തോമാച്ചൻ ഇവിടുത്തെ ഒരു സ്ഥാപനത്തിൽ കുന്നംകുളം ഭാഗത്ത് ഹെൽപ്പറായി ജോലിയ്ക്ക് കയറി. സ്ഥിരം മദ്യപാനിയായ ഇയാൾ ഈ സ്ഥാപനത്തിൽ തർക്കമുണ്ടാക്കി അടിപിടിയിൽ എത്തിയതോടെ ഇവിടെ നിന്നും മുങ്ങി. തുടർന്ന് തൃശൂർ ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നു. ഇതിനിടെ പ്രതി തൃശൂരിൽ ഉള്ളതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന്
കാഞ്ഞിരപ്പളളി ഡിവൈ.എസ്.പി എസ്.മധുസൂധനന്റെ നിർദ്ദേശപ്രകാരം, മണിമല               സി.ഐ വി അശോക് കുമാർ, ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡിൽപ്പെട്ട എ.എസ്.ഐ ബിനോയി.എം.എ , സിവിൽ പോലീസ് ഓഫീസർ മാരായ  അഭിലാഷ്.കെ.എസ്, ശ്യാം.എസ്.നായർ എന്നിവർ ചേർന്ന് തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാൻ സൈബർ സെല്ലിന്റെ സഹായവും ലഭിച്ചിരുന്നു. പ്രതിക്കെതിരെ  2017 മെയ്- ൽ മണിമല കോത്തലപടി ഭാഗത്ത് ഒരു വീട്ടിൽ നടന്ന  കവർച്ചയുമായി  ബന്ധപ്പെട്ടും മണിമല സ്റ്റേഷനിൽ കേസുണ്ട്.