video
play-sharp-fill

മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കും. 17 കാരിയായ മകളെ അച്ഛനും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമം.!!!ഇടുക്കിയിൽ ആണ് സംഭവം

മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കും. 17 കാരിയായ മകളെ അച്ഛനും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമം.!!!ഇടുക്കിയിൽ ആണ് സംഭവം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കിയില്‍ പതിനേഴുകാരിയായ മകളെ അച്ഛനും സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

മദ്യപിച്ചെത്തിയ അച്ഛനും ഇയാളുടെ സുഹൃത്തും പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പതിവായി മദ്യപിച്ചെത്തുന്ന പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നെന്നാണ് പരാതി. പിതാവിന്‍റെ സുഹൃത്തും പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനം സഹിക്കാതെ പെണ്‍കുട്ടി വിദേശത്തുള്ള അമ്മയോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

അമ്മയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടി പൊലീസില്‍ താന്‍ നേരിടുന്ന പീഡന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയും പിതാവിന്‍റെ സുഹൃത്തിന്‍റെ ഭാര്യയും വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു നാളായി പിതാവ് മദ്യപിച്ചെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യാനും ഇയാള്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛനൊപ്പം മദ്യപിക്കാനായാണ് സുഹൃത്ത് ഇവരുടെ വീട്ടിലെത്തിയിരുന്നത്. ഇതിനിടയിലാണ് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനം സഹിക്കാതെ വന്നതോടെയാണ് പെണ്‍കുട്ടി വിദേശത്തുള്ള അമ്മയെ വിവരം അറിയിച്ചത്. അമ്മയുടെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി പൊലീസില്‍പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയെ പ്രതികളെ റിമാന്‍റ് ചെയ്തു.

Tags :