പ്രണയം നടിച്ച്‌ 19 കാരിയുടെ നഗ്നവീഡിയോ കൈക്കലാക്കി, ഭീഷണിപ്പെടുത്തി പീഡനശ്രമം; യുവാവ് പിടിയില്‍

പ്രണയം നടിച്ച്‌ 19 കാരിയുടെ നഗ്നവീഡിയോ കൈക്കലാക്കി, ഭീഷണിപ്പെടുത്തി പീഡനശ്രമം; യുവാവ് പിടിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തന്‍വീട്ടില്‍ രാഹുല്‍ (19) ആണ് പിടിയിലായത്. 19 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച്‌ പെണ്‍കുട്ടിയുമായിഅടുപ്പത്തിലാവുകയും നഗ്ന വീഡിയോ മൊബെലില്‍ പകര്‍ത്തിയ ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ പരാതിയില്‍ പൂവാര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ : പ്രണയം നടിച്ചാണ് യുവാവ് ഇയാളുടെ വീടിനടുത്തുള്ള പത്തൊന്‍പതുകാരിയുമായി അടുപ്പത്തിലാകുന്നത്. ഇതിനിടെയില്‍ യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈലാക്കിയിരുന്നു.

പെണ്‍കുട്ടി അടുത്തിടെ യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.താനുമായി ബന്ധം അവസാനിപ്പിച്ചതോടെ യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. തന്‍റെ കൈവശം നഗ്ന ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷ ണിപ്പെടുത്തി. ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് യുവാവ് മകളുടെ നഗ്ന ദൃശ്യങ്ങള്‍ അയച്ചതായും പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. നാണക്കേട് ഭയന്ന് ആദ്യം വീട്ടുകാര്‍ പരാതിപ്പെട്ടില്ല.

ഒടുവില്‍ യുവാവിന്‍റെ ഭീഷണിയും ശല്യവും സഹിക്കാതെയാണ് വീട്ടുകാര്‍ പൂവാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പൊലീസ് അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂവാര്‍ എസ് എച്ച്‌ ഒ. എസ്.ബി. പ്രവീണ്‍,എസ്.ഐ. തിങ്കള്‍ ഗോപകുമാര്‍, എ.എസ്.ഐ ഷാജിമോന്‍, സി.പി.ഒമാരായ ശശിനാരായണന്‍, വ്ഷ്ണുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags :