video
play-sharp-fill
കത്തി സ്ഥിരം സ്ഥലത്ത് കാണാത്തതിനെ ചൊല്ലി വഴക്ക് ; കത്തി കണ്ടെത്തിയതോടെ അത് ഉപയോഗിച്ച് ഭാര്യയെ വെട്ടി ; ഭർത്താവ് പിടിയില്‍

കത്തി സ്ഥിരം സ്ഥലത്ത് കാണാത്തതിനെ ചൊല്ലി വഴക്ക് ; കത്തി കണ്ടെത്തിയതോടെ അത് ഉപയോഗിച്ച് ഭാര്യയെ വെട്ടി ; ഭർത്താവ് പിടിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കത്തി സ്ഥിരം വെക്കുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റിയെന്ന് ആരോപിച്ച്‌ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടുകാല്‍ പുന്നവിള സി എസ് ഐ പള്ളിക്ക് സമീപം വി ആര്‍ സദനത്തില്‍ വിനീത് എന്നു വിളിക്കുന്ന വിമല്‍ കുമാറിനെ (35) ആണ് ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താന്‍ ഉപയോഗിച്ചിരുന്ന കത്തി വച്ചിരുന്ന സ്ഥലത്ത് കാണാത്തതിനെ ചൊല്ലിയാണ് ഭാര്യയുമായി വിനീത് വഴക്കുണ്ടാക്കിയത്. ഇതിന് ശേഷം കത്തി കണ്ടെത്തിയതോടെ പ്രതി അത് ഉപയോഗിച്ച് ഭാര്യക്ക് നേരെ ആക്രമണം നടത്തി. ഇയാൾ ഭാര്യയുടെ കഴുത്തില്‍ വെട്ടാന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. തടഞ്ഞ യുവതിയുടെ കയ്യില്‍ സാരമായി വെട്ടേറ്റു.

ഉച്ചക്കട വട്ടവിളയിൽ സ്വര്‍ണ പണയ സ്ഥാപന ഉടമയെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയ കേസിലെയും പ്രതിയാണ് വിമല്‍ കുമാര്‍ എന്ന് പൊലീസ് വ്യക്തമാക്കി. അയല്‍വാസിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലും വിഴിഞ്ഞം പൊലീസ് വിനിതിനെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.