video
play-sharp-fill
കഴിക്കാന്‍ ചോറ് വെയ്ക്കാത്തതിൻ്റെ പേരിൽ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം;  വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു

കഴിക്കാന്‍ ചോറ് വെയ്ക്കാത്തതിൻ്റെ പേരിൽ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം; വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിന് നേരെ മകന്റെ ക്രൂരമര്‍ദ്ദനം. മാതാവിനെ വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.കൊല്ലം ആയൂരിലാണ് സംഭവം.

ആയൂര്‍ തേവന്നൂര്‍ സ്വദേശിനി ദേവകിയെയാണ് മകന്‍ ക്രൂരമായി മർദിച്ചത്.സംഭവത്തില്‍ മകന്‍ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയില്‍ കഴിക്കാന്‍ ചോറ് വെയ്ക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്.

സ്ഥിരമായി മദ്യപിച്ചെത്തി തന്നെ മകന്‍ മര്‍ദ്ദിക്കാറുണ്ടെന്ന് ദേവകിയുടെ പരാതിയില്‍ പറയുന്നു. ദേവകിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത മനോജിനെ ചടയമംഗലം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Tags :