video
play-sharp-fill

കാമുകിക്ക് മെസേജ് അയച്ച മുൻ കാമുകനെ കൊന്ന് ഹൃദയവും സ്വകാര്യ ഭാഗവും വിരലുകളും അറുത്തുമാറ്റി; ചിത്രം കാമുകിക്ക് അയച്ചു കൊടുത്തു; ഒടുവിൽ സ്റ്റേഷനിലെത്തി പ്രതി സ്വയം കീഴടങ്ങി

കാമുകിക്ക് മെസേജ് അയച്ച മുൻ കാമുകനെ കൊന്ന് ഹൃദയവും സ്വകാര്യ ഭാഗവും വിരലുകളും അറുത്തുമാറ്റി; ചിത്രം കാമുകിക്ക് അയച്ചു കൊടുത്തു; ഒടുവിൽ സ്റ്റേഷനിലെത്തി പ്രതി സ്വയം കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

ഹൈദരാബാദ്: കാമുകിക്ക് മെസേജ് അയച്ച സഹൃത്തിനെ കൊന്ന് ഹൃദയവും വിരലുകളും സ്വകാര്യ ഭാഗവും അറുത്തുമാറ്റി 22കാരൻ.ഹൈദരാബാദിലാണ് സംഭവം.

സുഹൃത്തിനെ കൊലപ്പെടുത്തി അവയവങ്ങള്‍ വെട്ടിമാറ്റിയ പ്രതി ഇതിൻ്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു. കൊല്ലപ്പെട്ട യുവാവിന് നേരത്തെ പ്രതിയുടെ കാമുകിയുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ,

സുഹൃത്തുക്കളായ നവീനും, ഹരി ഹരകൃഷ്ണയും പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. നവീനുമായി പ്രണയത്തിലായ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷം വേര്‍പിരിഞ്ഞു. പിന്നീട് ഹരി ഹരകൃഷ്ണയോട് അടുപ്പം കാണിക്കുകയും ചെയ്തു. എന്നാല്‍ ഹരി ഹരകൃഷ്ണയോട് പ്രണയത്തിലാവുമ്പോഴും നവീനുമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായും ഇത് കൃഷ്ണയെ അസ്വസ്ഥതപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഇതാണ് സുഹൃത്തായ നവീനെ കൊലപ്പെടുത്താന്‍ കൃഷ്ണയെ പ്രേരിപ്പിച്ചത്. ഈ മാസം 17ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അതിനിടയില്‍ കൃഷ്ണ നവീനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരത്തില്‍ നിന്ന് ഹൃദയവും സ്വകാര്യഭാഗങ്ങളും വിരലുകളും വേര്‍പ്പെടുത്തുകയായിരുന്നു കൃഷ്ണയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ചിത്രങ്ങള്‍ കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags :