
ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കൈയൊഴിഞ്ഞ സുഹൃത്ത് അറസ്റ്റിൽ ; 40 പവൻ സ്വർണാഭരണവും ലക്ഷക്കണക്കിന് രൂപയും ലാപ്ടോപ്പും പാസ്പോർട്ടും കൈക്കലാക്കിയ ശേഷം കയ്യൊഴിഞ്ഞതാണ് സംഭവത്തിന് കാരണമെന്ന് പോലീസ്
അഞ്ചൽ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ അഗസ്ത്യക്കോട് കളിക്കൽ വീട്ടിൽ മുകേഷ്(40) ആണ് പത്തനാപുരം പോലീസിൻ്റെ പിടിയിലായത്. ആത്മഹത്യ എന്ന നിലയിലുള്ള മരണത്തിൽ സംശയമോ ബന്ധുക്കളുടെ പരാതിയോ ഇല്ലാതിരുന്നിട്ടും പ്രതിയെ കണ്ടെത്താൻ കാരണമായത് പോലീസിൻ്റെ അന്വേഷണ മികവാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 40 പവൻ സ്വർണാഭരണവും ലക്ഷക്കണക്കിന് രൂപയും ലാപ്ടോപ്പും പാസ്പോർട്ടും കൈക്കലാക്കിയ ശേഷം കയ്യൊഴിഞ്ഞതാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാപ്രേരണ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഉള്ളത് പത്തനാപുരത്തെ ബാങ്കിൽ അസിസ്റ്റൻറ് മാനേജർ ആയിരുന്ന 33 കാരിയെ ഒക്ടോബർ 30നാണ് പത്തനാപുരത്ത് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
Third Eye News Live
0
Tags :