video
play-sharp-fill

ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധം, ന​ഗ്ന ചിത്രം പകര്‍ത്തല്‍; ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും കവര്‍ന്നു; യുവതി അറസ്റ്റില്‍

ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധം, ന​ഗ്ന ചിത്രം പകര്‍ത്തല്‍; ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും കവര്‍ന്നു; യുവതി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ
തൃശൂര്‍: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ശാരീരിക ബന്ധം, ന​ഗ്ന ചിത്രം പകര്‍ത്തല്‍.ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസിൽ യുവതി അറസ്റ്റില്‍.

ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക മാധ്യമം വഴി പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ ഒരാളെ യുവതി പരിചയപ്പെട്ടു. ഇയാളെ തൃശൂരിലേക്ക് വിളിച്ചുവരുത്തി, പരസ്പര സമ്മതപ്രകാരം ഒരു സ്വകാര്യ ഫ്ലാറ്റില്‍ വെച്ച്‌ ശാരീരികമായി ബന്ധപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പൊലീസിനെ വിളിച്ച്‌ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുകയും ചെയ്യും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇയാള്‍ ധരിച്ചിരുന്ന സ്വര്‍ണ ഏലസും സ്വര്‍ണമാലയും ലോക്കറ്റും അടക്കം മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിച്ച്‌ ഊരി വാങ്ങുകയും ചെയ്തു.

പിന്നീട് ഒരു ദിവസം ഏലസും സ്വര്‍ണ ലോക്കറ്റും തിരികെ തരാം എന്ന് പറഞ്ഞ് ഇയാളെ ഷൊര്‍ണൂരിലെ ഒരു സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി അവിടെവെച്ച്‌ മൊബൈല്‍ ഫോണില്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി.

ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കും എന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിര്‍ബന്ധിച്ച്‌ കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതി ഇയാളെ ടെലഫോണില്‍ ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപ തന്നില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

ശല്യം സഹിക്കാനാകാതെ പരാതിക്കാരന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെ ക്കൊണ്ട് തൃശൂരിലേക്ക് വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നു ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും, ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്‌എച്‌ഒ പി ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസുള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.