video
play-sharp-fill

സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സാക്ഷി പറഞ്ഞ യുവാവിനെ കടയില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചു

സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സാക്ഷി പറഞ്ഞ യുവാവിനെ കടയില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

തുരുവനന്തപുരം: നെടുമങ്ങാട്ട് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സാക്ഷി പറഞ്ഞ യുവാവിനെ കടയില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചു. വെള്ളനാട് കൂവക്കുടി സ്വദേശി അരുണിനാണ് കുത്തേറ്റത്.

ആനാട് സ്വദേശി സൂനജിനെ സംഘം ചേര്‍ന്ന് അക്രമിച്ച കേസിലെ പ്രതികളെപ്പറ്റി പോലീസിനു വിവരം നല്‍കിയതാണ് പ്രകോപനത്തിനു കാരണമെന്ന് പറയപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതായി സൂനജ് പൊലീസിനോട് പറഞ്ഞെങ്കിലും പരാതി നല്‍കാത്തതിനാല്‍ കേസെടുത്തില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്കു ശേഷം കേസുമായി ബന്ധപ്പെട്ട് സാക്ഷി ആയിരുന്ന നെടുമങ്ങാട് പൂക്കട നടത്തുന്ന അരുണിനെ പോലീസ് വിളിച്ച് വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു.

ഇതിനു പിന്നാലെ സംഘം അരുണിനെ കടയിലെത്തി ഭീഷണിപ്പെടുത്തുകയും കുത്തുകയുമായിരുന്നു. അരുണിന്റെ തോളിലാണ് കുത്തേറ്റത്. കത്തി ഒടിഞ്ഞ് തോളില്‍ തറച്ച നിലയിലാണ് ഇയാളെ രാത്രി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കത്തി നീക്കം ചെയ്തു. നിലവില്‍ അരുണിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

നെടുമങ്ങാട് സ്വദേശി ഹാജയും ഹാജയുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് അരുണ്‍ പറഞ്ഞു. പോലീസിനു വിവരം നല്‍കുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. സൂനജിനെ ആക്രമിച്ച കേസില്‍ ഇവര്‍ ഒളിവിലായിരുന്നു. അരുണിനെ കുത്തിയ കേസില്‍ പോലീസ് ഇവര്‍ക്കെതിരെ മറ്റൊരു കേസെടുത്തു