play-sharp-fill
സവാള വണ്ടിയിൽ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് ഹാൻസ് വിതരണം, കോട്ടയം സ്വദേശി പിടിയിൽ

സവാള വണ്ടിയിൽ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് ഹാൻസ് വിതരണം, കോട്ടയം സ്വദേശി പിടിയിൽ

സ്വന്തംലേഖകൻ

കോട്ടയം : മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് സവാള എത്തിക്കുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഹാൻസ് കടത്തിയിരുന്ന കോട്ടയം സ്വദേശി പിടിയിൽ.
ഹാൻസ് ശേഖരിച്ചു കാസർഗോഡ് മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു വന്നിരുന്ന
കോട്ടയം മുപ്പായിക്കാട് മൂലവട്ടം കൽപ്പകശ്ശേരിയിൽ കെ.എസ് പ്രമോദ് (32 )
യാണ് പിടിയിലായത് .
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡി.വൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡാണ് പിടികൂടിയത്.പ്രതിയിൽ നിന്നും പത്ത്‌ ബണ്ടിൽ ഹാൻസും പിടിച്ചെടുത്തു. സവാള ലോഡുമായി തിരികെ കേരളത്തിലേക്കു വരുമ്പോൾ മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും ഒരു പായ്ക്കറ്റ് ഹാൻസ് രണ്ടു രൂപക്ക് വാങ്ങുന്നത് കേരളത്തിൽ പ്രതി ചില്ലറ കച്ചവടക്കാർക്ക് കൊടുക്കുന്നത് 30 മുതൽ 40 രൂപക്ക് വരെ ആണ്.കച്ചവടക്കാർ ഒരു പായ്ക്കറ്റ് 60 രൂപയ്ക്കാണ് വിൽക്കുന്നത്.വർഷങ്ങളായി ഹാൻസ് വിതരണം നടത്തുന്ന പ്രതി ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്.അന്വേഷണ സംഘംത്തിൽ കോട്ടയം വെസ്റ്റ് എസ്.എച്ച്. ഒ. വി.എസ്.പ്രദീപ്കുമാർ, വെസ്റ്റ് എസ്.ഐ എ രമേശ്, ആന്റി ഗുണ്ടാ സ്ക്വാഡ്.എസ്.ഐ.ടി.എസ് റെനീഷ്,എ.എസ്.ഐ മാരായ വി.എസ് ഷിബുക്കുട്ടൻ,എസ്‌ അജിത്, ഐ.സജികുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എൻ.മനോജ്,സജമോൻ ഫിലിപ്പ്, ബിജു.പി.നായർ എന്നിവരും നേതൃത്വം നൽകി.