ഭാര്യയെ ഫോണില്‍ സ്ഥിരമായി വിളിച്ച്‌ ശല്യപ്പെടുത്തിയെന്ന് ആരോപണം: കൊല്ലത്തു യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി മർദിച്ചു കൊലപ്പെടുത്തി യുവതിയുടെ ഭർത്താവ്

Spread the love

കൊല്ലം: ഭാര്യയെ ഫോണില്‍ സ്ഥിരമായി വിളിച്ച്‌ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച്‌ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍(30), ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വേളമാനൂർ സ്വദേശിനിയായ യുവതിക്ക് മരണപ്പെട്ട ദിലീപ് ഫോണിലൂടെ നിരന്തരം മെസേജ് അയച്ച്‌ ശല്യപ്പെടുത്തിയിരുന്നു. ഇത് യുവതി ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ദിലീപിനെ യുവതിയുടെ ഭർത്താവ് വരുണ്‍ സംസാരിക്കുന്നതിനായി വിളിച്ചുവരുത്തി. തന്‍റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാടുള്ള വീടിന് സമീപത്തേക്കാണ് വരുണ്‍ ദിലീപിനെ വിളിച്ച്‌ വരുത്തിയത്. സ്ഥലത്തെത്തിയ ദിലീപിനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. പിന്നാലെ മർദനമേറ്റ് ദിലീപ് കുഴഞ്ഞുവീണു. ദിലീപിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതശരീരം ബന്ധുകള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പാരിപ്പള്ളി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group