വിവാഹാഭ്യർത്ഥന നിരസിച്ച പകയില്‍ ഇരട്ടക്കൊല; കോയമ്പത്തൂർ പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയെയും മുത്തശിയെയും വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി കാമുകനായ 24 കാരൻ

Spread the love

കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിലെ പകയില്‍ ഇരട്ടക്കൊല. കോയമ്പത്തൂർ പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയെയും മുത്തശിയെയും യുവാവ് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൗശി (17), മൈലാതള്‍ (60) എന്നിവർ ആണ് മരിച്ചത്. പ്രതി അഭിഷേക് (24) പൊലീസില്‍ കീഴടങ്ങി. കൗശിയുടെ സഹോദരി ഹരിതയ്ക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

video
play-sharp-fill

അഭിഷേകും കൗശിയും മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. അഭിഷേകും മാതാപിതാക്കളും വിവാഹാലോചനയുമായി കൗശിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കൗഷിക്ക് വിവാഹപ്രായം ആയില്ലെന്ന് പറഞ്ഞു വീട്ടുകാർ തിരിച്ചയച്ചു. ഇന്നലെ രാത്രി അഭിഷേക് വീണ്ടും കൗശിയുടെ വീട്ടിലെത്തി ഉടൻ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോള്‍ കത്തിയെടുത്ത് കുത്തി എന്നും പൊലീസ് പറഞ്ഞു.