
പാലക്കാട്: പാലക്കാട് വനവാസി ഉന്നതിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ മരിച്ചു. മംഗലം ഡാം തളികകല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയല്‍വാസിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടു കൂടിയാണ് സംഭവം. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ സമീപത്ത് വച്ച് രാജാമണിയെ രാഹുല്‍ കൊടുവാള് കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മംഗലം ഡാം പൊലീസാണ് രാഹുലിനെ പിടികൂടിയത്. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



