അലിഗഡ് മുസ്ലീം സര്‍വകലാശാലയിൽ ബൈക്കിലെത്തിയ രണ്ടുപേർ അധ്യാപകനെ വെടിവച്ചു കൊലപ്പെടുത്തി

Spread the love

ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ അധ്യാപകനെ വെടിവച്ചു കൊലപ്പെടുത്തി. ക്യാംപസിനകത്ത് വച്ച്‌ തന്നെ ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹ അധ്യാപകരോടൊപ്പം ക്യാംപസില്‍ നടക്കാനിറങ്ങിയപ്പോൾ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ റാവു ഡാനിഷ് അലിയെ ബൈക്കിൽ എത്തിയ രണ്ട് പേര്‍  തലയ്ക്ക് വെടിവക്കുകയായിരുന്നു.

video
play-sharp-fill

രണ്ട് പേരും ചേര്‍ന്ന് മൂന്ന് തവണയാണ് അധ്യാപകന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.