ഇന്ത്യക്കാരി കാനഡയില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

Spread the love

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ട നിലയില്‍. ഹിമാൻഷി ഖുരാന (30)യാണ് കൊല്ലപ്പെട്ടത്. യുവതിയുടെ പങ്കാളിയായ അബ്ദുള്‍ ഗഫൂരി (32)യാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായി പോലീസ് തിരച്ചിൽ ഊർജിത മാക്കിയിട്ടുണ്ട്.

video
play-sharp-fill

കഴിഞ്ഞ 19നാണ് യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ഡിസംബർ 20ന് രാവിലെ 6.30ന് യുവതിയെ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അബ്ദുള്‍ ഗഫൂരിയും ഹിമാൻഷി ഖുരാനയും തമ്മില്‍ അടുത്തബന്ധമുണ്ടായിരുന്നു. ഹിമാൻഷി ഖുരാനയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുമെന്ന് ടൊറന്റോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.

‘ടൊറന്റോയില്‍ ഇന്ത്യൻ വംശജയായ ഹിമാൻഷി ഖുരാനയുടെ കൊലപാതകത്തില്‍ ഞങ്ങള്‍ അതീവദുഃഖം രേഖപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കോണ്‍സുലേറ്റ് ഈ വിഷയം നീരിക്ഷിക്കുന്നുണ്ട്. കൂടാതെ പ്രാദേശിക അധികാരികളുമായി വിഷയത്തില്‍ ചർച്ച നടത്തി. കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യൻ കോണ്‍സുലേറ്റ് എക്സില്‍ കുറിചിട്ട് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group