20 ദിവസത്തോളം തുടർച്ചയായി ഭക്ഷണത്തിൽ വിഷം കലർത്തി നൽകി! വിഷബാധയേറ്റ് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു ; ഭാര്യയുടെയും കാമുകന്റെയും ക്രൂരതയിൽ യുവാവ് ചികിത്സ തേടിയത് എഴോളം ആശുപത്രിയിൽ ഒടുവിൽ രോഗം മാറി വീട്ടിലെത്തിയപ്പോൾ ഭാര്യയും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Spread the love

കര്‍ണാടക: കാന്റീൻ നടത്തിപ്പുകാരനായ 44 വയസ്സുള്ള ബാലകൃഷ്ണ പൂജാരിയെ ഭാര്യയായ 36കാരി പ്രതിമയും, കാമുകൻ ദിലീപും ചേർന്ന് ജീവനെടുത്ത സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. 20 ദിവസമായി ഭക്ഷണത്തിൽ വിഷം കലർത്തി നൽകി പ്രതിമ ആസൂത്രിതമായി ഭര്‍ത്താവിനെ രോഗിയാക്കുക ആയിരുന്നു. വിഷബാധയേറ്റ് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. തുടർന്ന് ഏഴ് ആശുപത്രികളിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

video
play-sharp-fill

ബാംഗ്ലൂരിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം അൽപ്പം സുഖം പ്രാപിച്ച് വീട്ടിൽ തിരിച്ചെത്തിയ ബാലകൃഷ്ണയെ, മറ്റൊരു ദിവസം രാത്രി 2 മണിയോടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ കാമുകൻ ദിലീപ് ഹെഗ്‌ഡെയും ഭാര്യ പ്രതിമയും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൃത്യം നടത്തുക ആയിരുന്നു.

അജേക്കറിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന പ്രതിമ, സോഷ്യൽ മീഡിയയിലൂടെയാണ് 28 വയസ്സുകാരനായ ദിലീപുമായി അടുപ്പത്തിലായത്. ഈ ബന്ധം അറിഞ്ഞ ബാലകൃഷ്ണ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഇതിലേക്ക് നയിച്ചത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ബാലകൃഷ്ണന്റെ പിതാവും പ്രതിമയുടെ സഹോദരൻ സന്ദീപും പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, താനാണ് ഭർത്താവിനെ ഇല്ലാതാക്കിയത് എന്ന് പ്രതിമ സഹോദരനോട് കുറ്റം വെളിപ്പെടുത്തി. തുടർന്ന് സന്ദീപ് തന്നെയാണ് സഹോദരിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പോലീസിന് കൈമാറിയത്.