വീട്ടുവളപ്പില്‍ ചാക്കിൽപൊതിഞ്ഞനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി കുറ്റം സമ്മതിച്ചു

Spread the love

കൊച്ചി : കൊച്ചി തേവര കോന്തുരുത്തിയില്‍ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു.  ഹരിതകർമസേന തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപം മദ്യപിച്ച നിലയില്‍ വീട്ടുടമ ജോർജുമുണ്ടായിരുന്നു. പിന്നീട് ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

video
play-sharp-fill

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി,  പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  അതേസമയം മരിച്ചയാളെ പരിചയമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. നായ ചത്തു കിടപ്പുണ്ടെന്നും ഇതിനെ മൂടാനാണ് എന്നുമാണ് ജോർജ് പറഞ്ഞത്. വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകളും കണ്ടെത്തി.

ജോർജിന്റെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോർജിന്റെ മകൻ യു കെയില്‍ ജോലി ചെയ്യുകയാണ്. മകളുടെ കുഞ്ഞിന്റെ പിറന്നാളിന് ഭാര്യ അവിടേക്ക് പോയിരുന്നതിനാല്‍ ഏതാനും ദിവസമായി ജോർജ് വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group