അല്‍പ്പം വൈകിയാണ് ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം ദില്‍ഷന്‍ അറിഞ്ഞത്: അവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു: ഇതറിഞ്ഞയുടൻ ദിൽഷൻ ചെയ്തത്…
ഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ കുടുംബജീവിതം പലപ്പോഴും സിനിമയിലെ ട്വിസ്റ്റുകള്‍ പോലെയാണ്. അങ്ങനെയൊരു ജീവിതമാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ദിലകരത്നെ ദില്‍ഷന്റേത്.
ആദ്യ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും ദില്‍ഷനെ വാര്‍ത്തകളില്‍ നിറസാന്നിധ്യമാക്കി.
നിലാങ്ക വിതാങ്കെയായിരുന്നു ദില്‍ഷന്റെ ഭാര്യ. ഇരുവരും തമ്മില്‍ വളരെ നല്ല സ്നേഹത്തിലായിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട്, രസാദു തിലകരത്നെ എന്നാണ് പേര്. വളരെ സന്തോഷത്തോടെ മുന്നോട്ടുപോയിരുന്ന കുടുംബജീവിതത്തില്‍ പെട്ടന്നാണ് ചില അസ്വാരസ്യങ്ങളുണ്ടായത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ദില്‍ഷന്റെ സഹതാരവും സുഹൃത്തുമായിരുന്ന ഉപുല്‍ തരംഗയുമായി നിലാങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായി. അല്‍പ്പം വൈകിയാണ് ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ദില്‍ഷന്‍ അറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ വിവാഹമോചനത്തിനായി നിയമനടപടികള്‍ ആരംഭിക്കുകയാണ് ദില്‍ഷന്‍ ചെയ്തത്. ഒടുവില്‍ ഇരുവരും വിവാഹമോചിതരായി. നിലാങ്ക ഉപുല്‍ തരംഗയെ വിവാഹം കഴിച്ചു.
പിന്നീട് ദില്‍ഷന്‍ മഞ്ജുള തിലിനി എന്ന അഭിനേത്രിയെ വിവാഹം കഴിക്കുകയായിരുന്നു. 2008 ലായിരുന്നു ദില്‍ഷന്റെ രണ്ടാം വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്