
പൂനെ: ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി.ട്വന്റി 20 ലോകകപ്പ് വിജയാഘോഷത്തിനിടെ ക്രിക്കറ്റ് താരം ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് അഭിഭാഷകനായ വാജിദ് ഖാൻ ആണ് പൂനെ പൊലീസില്‍ പരാതി നല്‍കിയത്.
സ്റ്റേഡിയത്തില്‍ വിജയാഘോഷത്തിനിടെ ദേശീയ പതാക പുതച്ചുകൊണ്ട് പാണ്ഡ്യ അശ്ലീല പെരുമാറ്റം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിയമപ്രകാരം കുറ്റകരമായ പ്രവൃത്തിയായതിനാല്‍ കർശന നടപടി സ്വീകരിക്കണം. ദേശീയ പതാകയുടെ അന്തസിനെ ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ന്യൂസിലാൻഡിനെ 96 റണ്‍സിന് കീഴടക്കിയാണ് സൂര്യകുമാർ യാദവും സംഘവും ട്വന്റി- 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഉയർത്തിയത് 255/5 എന്ന ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു. 18 റണ്‍സ് ആണ് പാണ്ഡ്യ നേടിയത്. ഹാർദിക്കിന് ഒരു വിക്കറ്റ് ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയാഘോഷത്തിനിടെ ഹാദ്ദിർക് കാമുകി മഹിക ശർമയെ ചുംബിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ഇരുവരും സെലിബ്രേഷൻ പോഡിയത്തില്‍ കിടന്നത് ഏറെ വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരെ കടുത്ത വിമർശനവും ഉയർന്നു.



