
ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ വക്കിലാണ്.
മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റനെ കൊണ്ട് വരാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായ ശേഷം, ട്വന്റി 20 ഫോർമാറ്റിലേക്കാണ് അടുത്തതായി ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കാര്യമായ പരിഷ്കാരങ്ങളാണ് മാനേജ്മെന്റ് ആസൂത്രണം ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകള്‍. ക്രിക്കറ്റിന്റെ മാറിക്കൊണ്ടിരിക്കുന്ന ഗതിയുമായി ടീം പൊരുത്തപ്പെടുന്നില്ലെന്ന വിമർശനങ്ങള്‍ക്കുള്ള മറുപടിയായാണ് പരിശീലകന്റെ തീരുമാനമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ ഫോർമാറ്റുകളിലും ഒരൊറ്റ ക്യാപ്റ്റനെ നിയമിക്കുക, ട്വന്റി 20യില്‍ പ്രത്യേക കഴിവുകളുള്ള താരങ്ങളെ കണ്ടെത്തി ഉള്‍പ്പെടുത്തുന്നതടക്കമുള്ള തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.