വിരമിക്കുന്നതിന് മുൻപ് ഒരോവറില്‍ ആറ് സിക്സറുകള്‍ നേടണം; തുറന്ന് പറഞ്ഞ് സഞ്ജു

Spread the love

ഡല്‍ഹി: ഐപിഎല്‍ ടീം രാജസ്ഥാൻ റോയല്‍സ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍.

ടി20 ഫോർമാറ്റില്‍ നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റില്‍ സഞ്ജു ഇന്ത്യൻ ടീമില്‍ ഇടംപിടിച്ചേക്കും. അതിനിടെ ക്രിക്കറ്റ് കരിയറുമായി ബന്ധപ്പെട്ട ഒരാഗ്രഹം പങ്കുവെച്ചിരിക്കുകയാണ് താരം. മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനൊപ്പമുള്ള ഒരു ഷോയിലാണ് താരത്തിന്റെ പ്രതികരണം.

വിരമിക്കുന്നതിന് മുൻപ് നേടണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്നം എന്താണെന്ന് അശ്വിൻ സഞ്ജുവിനോട് ചോദിച്ചു. മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ. ഒരോവറില്‍ ആറുസിക്സറുകള്‍ നേടണം. പിന്നാലെ താരത്തിന്റെ പ്രതികരണം ആരാധകർ ഏറ്റെടുത്തു.
സാമൂഹികമാധ്യമങ്ങളിലടക്കം ഇത് വൻ തോതില്‍ ചർച്ചയായി.
സഹതാരമായ ഷിമ്രോണ്‍ ഹെറ്റ്മയറുകളുടെ ദൈനംദിന ജീവിതരീതികളെ സംബന്ധിച്ച്‌ അടുത്തിടെ സഞ്ജു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരം രാത്രി 8 മണിക്കാണെങ്കില്‍ അവൻ വൈകുന്നേരം 5 മണിക്കാണ് ഉറങ്ങി എഴുന്നേല്‍ക്കുക. ടീം മീറ്റിങ്ങുകളിലൊക്കെ ഉറക്കം തൂങ്ങിയിരിക്കും. എന്നിട്ട് അവൻ ടീമിനായി ഏറ്റവും നിർണായകമായ റണ്‍സ് നേടുകയും കളി ജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അങ്ങനെയും ഒരു വഴിയുണ്ട്. – സാംസണ്‍ വെളിപ്പെടുത്തി.