ഇന്ത്യ എ ടീമിന് മുന്നില്‍ ഓസ്‌ട്രേലിയ എയുടെ കൂറ്റന്‍ വിജയലക്ഷ്യം; വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കം

Spread the love

ലക്‌നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 412 റണ്‍സ് വിജയലക്ഷ്യം. ലക്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 185ന് അവസാനിച്ചു. 85 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ നതാന്‍ മക്‌സ്വീനിയാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജോഷ് ഫിലിപ്പെ 50 റണ്‍സെടുത്തു.

ഇന്ത്യക്ക് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 39 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (8), എൻ ജഗദീശന്‍ (29) എന്നിവരാണ് ക്രീസില്‍.  ഒന്നാം ഇന്നിംഗ്‌സില്‍ 226 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. നേരത്തെ, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ഇന്ത്യ 194ന് എല്ലാവരും പുറത്തായിരുന്നു. ഓസീസിന് വേണ്ടി ഹെന്റി തോണ്‍ടണ്‍ നാല് വിക്കറ്റെടുത്തു. ടോഡ് മര്‍ഫിക്ക് രണ്ട് വിക്കറ്റുണ്ട്.

മൂന്നിന് 16 എന്ന നിലയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗിനെത്തുന്നത്. ഇന്നലെ സാം കോണ്‍സ്റ്റാസ് (3), കാംപെല്‍ കെല്ലാവെ (0), ഒലിവര്‍ പീക്ക് (1) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ന് കൂപ്പര്‍ കൊനോലി (1) കൂടി പുറത്തായതോടെ നാലിന് 17 എന്ന നിലയിലായി ഓസീസ്. എന്നാല്‍ ആറാം വിക്കറ്റില്‍ ജോഷ് ഫിലിപ്പെ (50) – മക്‌സ്വീനി സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജോഷിനെ പുറത്താക്കി മാനവ് സുതര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് വന്ന ജാക്ക് എഡ്വേര്‍ഡ്‌സ് (10), വില്‍ സതര്‍ലാന്‍ഡ് (0), ടോഡ് മര്‍ഫി (12), കോറി റോച്ചിസിയോലി (11), ഹെന്റി തോണ്‍ടണ്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെ 85 റണ്‍സ് നേടിയ മക്‌സ്വീനി പുറത്താവാതെ നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ച്ച നേരിടുകയായിരുന്നു. കെ എല്‍ രാഹുലിന്റെ (11) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. വില്‍ സതര്‍ലന്‍ഡിനായിരുന്നു വിക്കറ്റ്. ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് എന്‍ ജഗദീശന്‍ (38) മടങ്ങി. തോണ്‍ടണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത് ജഗദീശനെ പുറത്താക്കികൊണ്ടാണ്. തുടര്‍ന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ (1), ധ്രുവ് ജുറല്‍ (1), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നീ സീനിയര്‍ താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. നിതീഷ്, മര്‍ഫിയുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ദേവ്ദത്ത്, ജുറല്‍ എന്നിവരെ തോണ്‍ടണ്‍ മടക്കി.

മൂന്നിന് 16 എന്ന നിലയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗിനെത്തുന്നത്. ഇന്നലെ സാം കോണ്‍സ്റ്റാസ് (3), കാംപെല്‍ കെല്ലാവെ (0), ഒലിവര്‍ പീക്ക് (1) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ന് കൂപ്പര്‍ കൊനോലി (1) കൂടി പുറത്തായതോടെ നാലിന് 17 എന്ന നിലയിലായി ഓസീസ്. എന്നാല്‍ ആറാം വിക്കറ്റില്‍ ജോഷ് ഫിലിപ്പെ (50) – മക്‌സ്വീനി സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജോഷിനെ പുറത്താക്കി മാനവ് സുതര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് വന്ന ജാക്ക് എഡ്വേര്‍ഡ്‌സ് (10), വില്‍ സതര്‍ലാന്‍ഡ് (0), ടോഡ് മര്‍ഫി (12), കോറി റോച്ചിസിയോലി (11), ഹെന്റി തോണ്‍ടണ്‍ (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടെ 85 റണ്‍സ് നേടിയ മക്‌സ്വീനി പുറത്താവാതെ നിന്നു.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ച്ച നേരിടുകയായിരുന്നു. കെ എല്‍ രാഹുലിന്റെ (11) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. വില്‍ സതര്‍ലന്‍ഡിനായിരുന്നു വിക്കറ്റ്. ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് എന്‍ ജഗദീശന്‍ (38) മടങ്ങി. തോണ്‍ടണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത് ജഗദീശനെ പുറത്താക്കികൊണ്ടാണ്. തുടര്‍ന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ (1), ധ്രുവ് ജുറല്‍ (1), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നീ സീനിയര്‍ താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. നിതീഷ്, മര്‍ഫിയുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ദേവ്ദത്ത്, ജുറല്‍ എന്നിവരെ തോണ്‍ടണ്‍ മടക്കി.

ഇന്ത്യ എ: എന്‍ ജഗദീശന്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറല്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍, മാനവ് സുതര്‍.

ഓസ്‌ട്രേലിയ എ: സാം കോണ്‍സ്റ്റാസ്, കാംബെല്‍ കെല്ലവേ, നഥാന്‍ മക്സ്വീനി (ക്യാപ്റ്റന്‍), ഒലിവര്‍ പീക്ക്, കൂപ്പര്‍ കൊനോലി, ജോഷ് ഫിലിപ്പ് (വിക്കറ്റ് കീപ്പര്‍), ജാക്ക് എഡ്വേര്‍ഡ്സ്, വില്‍ സതര്‍ലാന്‍ഡ്, കോറി റോച്ചിസിയോലി, ടോഡ് മര്‍ഫി, ഹെന്റി തോണ്‍ടണ്‍.