
കേപ്ടൗണ്‍: ബാറ്റിങ്ങില്‍ സഞ്ജു, പിന്തുടര്‍ന്ന ആതിഥേയര്‍, 218 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഒൻപത് ഓവറിൽ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത്. സഞ്ജു സാംസണ്‍ 114 പന്തില്‍ 108 റണ്‍സെടുത്തു. 110 പന്തുകളില്‍ നിന്നായിരുന്നു താരം സെഞ്ചുറി തികച്ചത്. മൂന്ന് സിക്സും ആറ് ബൗണ്ടറിയും ഉള്‍പ്പെട്ടതാണ് ഇന്നിങ്സ്. സഞ്ജുവിന്‍റെ ആദ്യ ഏകദിന സെഞ്ചുറി കൂടിയായിരുന്നു ഇത്.
ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാരില്‍ ടോണി ഡെ സോര്‍സി മാത്രമാണ് പൊരുതിയത്. 87 പന്തുകളില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം താരം 81 റണ്‍സെടുത്തു. ഐഡൻ മാര്‍ക്രം 41 പന്തുകളില്‍ 36 റണ്‍സുമെടുത്തു. അവശേഷിച്ച ബാറ്റര്‍മാരെല്ലാം തന്നെ പരാജയമായിരുന്നു.
ഇന്ത്യക്കായി ആവഷേ് ഖാനും വാഷിങ്ടണ്‍ സുന്ദറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദിന് പകരം രജത് പാട്ടീദാറാണ് സായി സുദര്‍ശന് ഒപ്പം ഓപ്പണറായി ഇറങ്ങിയത്. ആദ്യ ഓവറുകളില്‍ മികച്ച റണ്‍സ് പിറന്നെങ്കിലും ഓപ്പണര്‍മാര്‍ ഇരുവരും വേഗം പുറത്തായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
16 പന്തില്‍ 22 റണ്‍സെടുത്ത് രജത് പാട്ടീദാര്‍ അഞ്ചാം ഓവറില്‍ പുറത്തായി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ സായി സുദര്‍ശന് ഇക്കുറി താളംകണ്ടെത്താനായില്ല. 10 റണ്‍സ് മാത്രമെടുത്ത് എട്ടാം ഓവറില്‍ സുദര്‍ശനും മടങ്ങി. പിന്നീട് സഞ്ജുവും ക്യാപ്റ്റൻ കെ.എല്‍. രാഹുലും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
21 റണ്‍സെടുത്ത രാഹുല്‍ 19ാം ഓവറില്‍ പുറത്താകുമ്ബോള്‍ സ്കോര്‍ ബോര്‍ഡില്‍ 101 റണ്‍സായിരുന്നു. പിന്നീട് സഞ്ജു-തിലക് വര്‍മ സഖ്യമാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. 116 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 52 റണ്‍സെടുത്ത് തിലക് വര്‍മ പുറത്തായി.
അഞ്ച് ഫോറും ഒരു സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. റിങ്കു സിങ്ങും മികച്ച പ്രകടനം നടത്തി. 27 പന്തില്‍ 38 റണ്‍സെടുത്താണ് റിങ്കു പുറത്തായത്. അക്സര്‍ പട്ടേല്‍ ഒരു റണ്ണെടുത്തും വാഷിങ്ടണ്‍ സുന്ദര്‍ 14 റണ്‍സെടുത്തും പുറത്തായി. അര്‍ഷദീപ് (7), ആവേഷ് ഖാൻ (1) എന്നിവര്‍ പുറത്താകാതെ നിന്നു.